വയനാട്ടില്‍ വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിട്ടത്തിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : Jan 23, 2023, 02:01 PM ISTUpdated : Jan 23, 2023, 02:20 PM IST
വയനാട്ടില്‍ വിദ്യാര്‍ത്ഥിനി കോളേജ്  കെട്ടിട്ടത്തിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Synopsis

കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.

മുട്ടിൽ: വയനാട് മുട്ടില്‍ ഡബ്ല്യ.എം.ഒ കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.  കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നട്ടെല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ സൂചന നൽകുന്ന ഇൻസ്റ്റാഗ്രാം റീലിട്ട ശേഷമാണ് കെട്ടിടത്തിൽ നിന്നും ചാടിയിരിക്കുന്നത്. എന്താണ് കാരണമെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരുമാറ്റത്തിൽ അസ്വാഭാവികത, ചോദിച്ചപ്പോൾ തുറന്നു പറഞ്ഞ് പെണ്‍കുട്ടി; ആളില്ലാത്തപ്പോൾ വീട്ടിൽ കയറി 12കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ
കണ്ണൂരിലെ മത്സര പ്രഖ്യാപനം; കോൺഗ്രസിൽ കല്ലുകടി, പ്രതിഷേധവുമായി കെ സുധാകരൻ അനുകൂലികൾ