നവ കേരള സദസ്: പറവൂർ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു

Published : Jan 04, 2024, 08:05 PM IST
 നവ കേരള സദസ്: പറവൂർ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു

Synopsis

ആദ്യം നിർദ്ദേശാനുസരണം നവ കേരള സദസിന് പണം നൽകാൻ പറവൂർ നഗരസഭ തീരുമാനിച്ചിരുന്നു.

കൊച്ചി : നവ കേരള സദസിനായി പറവൂർ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു. ഒരു ലക്ഷം രൂപയാണ്  നഗരസഭ അക്കൗണ്ടിലേക്ക് തിരിച്ചടച്ചത്. അത്താണിയിലെ സിനാരിയോ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു നഗരസഭാ സെക്രട്ടറി പണം നൽകിയത്. നഗരസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ നഗരസഭ ചെയർപേഴ്സനാണ് ഹൈക്കോടതിയെ സമീപിച്ചത്. കൗൺസിലിന്റെ അനുമതിയില്ലാതെ പണം നൽകിയ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് പണം തിരിച്ചടച്ചത്. ആദ്യം നിർദ്ദേശാനുസരണം നവ കേരള സദസിന് പണം നൽകാൻ പറവൂർ നഗരസഭ തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിൽ കോൺഗ്രസ് ഭരിക്കുന്ന മുൻസിപ്പാലിറ്റി പണം അനുവദിച്ചത് വിവാദമായതോടെ  തീരുമാനം പിന്നീട് കൗൺസില്‍ റദ്ദാക്കി. തീരുമാനം പിൻവലിക്കാൻ കൗൺസിൽ സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടും അത് അംഗീകരിക്കാതെ പണം നൽകി. തദ്ദേശ സ്ഥാപനങ്ങൾ ഒരു ലക്ഷം രൂപ നവകേരളാ സദസിനായി സംഭാവനയായി നൽകണമെന്നായിരുന്നു സെക്രട്ടറിമാർക്കുള്ള സർക്കാരിന്റെ ഉത്തരവ്.

 

 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം