
കോഴിക്കോട്: രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രി അടച്ചു. കൊയിലാണ്ടി കൊല്ലത്തെ അശ്വനി ആശുപത്രിയാണ് അടച്ചത്. അശ്വനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് ആശുപത്രി അടച്ചത്.
അതേസമയം കോഴിക്കോട് കുന്ദമംഗലം കെഎസ്ഇബിയിലെ കരാർ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന അറുപതോളം കരാർ ജീവനക്കാർക്ക് കൊവിഡ് പരിശോധന നടത്തും. കഴിഞ്ഞ ദിവസം രോഗം ഉണ്ടെന്ന് സംശയിക്കുന്നവർക്കായി കുന്ദമംഗലം പഞ്ചായത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ ശ്രവം നൽകിയത്. പരിശോധനഫലം വരുന്നതിന് മുമ്പ് ഇയാൾ നാട്ടിലേക്ക് പോവുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam