കോവിഡ് 19: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ ക്യാംപുകള്‍ ഒരുക്കും

By Web TeamFirst Published Mar 10, 2020, 10:33 AM IST
Highlights

കോവിഡ് 19 ബാധിതരെ ചികിത്സിക്കാനും രോഗബാധ സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുമായി കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ ആലപ്പുഴയ്ക്ക് പുറമേ കോഴിക്കോട്ടെ ലാബിലും സാംപിള്‍ പരിശോധന ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇന്നു മുതല്‍ സാംപിള്‍ പരിശോധന ആരംഭിച്ചത്. മൂന്ന് സാംപിളുകളാവും ഇന്ന് ഇവിടെ പരിശോധിക്കുക. 

കൂടുതല്‍ പേര്‍ നിരീക്ഷത്തിലാവുകയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ സാംപിളുകള്‍ പെട്ടെന്ന് പരിശോധിക്കേണ്ട സാഹചര്യമുണ്ട് ഈ സാഹചര്യത്തിലാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലും കൂടി സാംപിള്‍ പരിശോധന തുടങ്ങാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.  

അതിനിടെ കോവിഡ് 19 ബാധിതരെ ചികിത്സിക്കാനും രോഗബാധ സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുമായി കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാവും ഐസൊലേഷന്‍ വാര്‍ഡുകളും കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക. ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങുന്നതിന് മുന്നോടിയായി കോഴിക്കോട് കളക്ടര്‍ സ്വകാര്യ ആശുപത്രി അധികൃതരുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. 

click me!