'സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കണം'; റെഗുലേറ്ററി കമ്മറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കി

Published : May 19, 2020, 04:46 PM ISTUpdated : May 19, 2020, 04:58 PM IST
'സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കണം'; റെഗുലേറ്ററി കമ്മറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കി

Synopsis

സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. 

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. കഴിഞ്ഞ നാലുവര്‍ഷത്തെ ഫീസ് പുനഃപരിശോധിക്കാനാണ് തീരുമാനം. സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. മെഡിക്കൽ ഫീസ് റെഗുലേറ്ററി കമ്മറ്റി തീരുമാനം റദ്ദാക്കിയാണ് ഫീസ് പുനഃപരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്.

മെഡിക്കൽ പ്രവേശനത്തിനായി ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് 5,60,000 രൂപയായിരുന്നു. എന്നാല്‍ ഫീസ് അപര്യാപ്‍തമെന്ന് ചൂണ്ടിക്കാട്ടി മാനേജ്‍മെന്‍റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കമ്മിറ്റി തങ്ങളുടെ വാദം കേട്ടില്ലെന്നും ഈ ഫീസില്‍ കോളേജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്നും മാനേജ്‍മെന്‍റുകള്‍ കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫീസ് പുനഃപരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ
കെ-ടെറ്റ്: അധ്യാപകർക്ക് ഇളവ് തേടി കേരളം സുപ്രീംകോടതിയിൽ, ജമ്മുകാശ്മീരിലെ ഇളവ് സംസ്ഥാനത്തിനും വേണം