'അധ്യാപന പരിചയത്തെ വിലയിരുത്തുന്നതില്‍ സിംഗിൾ ബെഞ്ചിന് വീഴ്ച', ഹൈക്കോടതിയില്‍ അപ്പീലുമായി പ്രിയ വര്‍ഗീസ്

Published : Jan 11, 2023, 07:08 PM ISTUpdated : Jan 11, 2023, 08:07 PM IST
'അധ്യാപന പരിചയത്തെ വിലയിരുത്തുന്നതില്‍ സിംഗിൾ ബെഞ്ചിന് വീഴ്ച', ഹൈക്കോടതിയില്‍ അപ്പീലുമായി പ്രിയ വര്‍ഗീസ്

Synopsis

'അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റി. തനിക്ക് 11 വർഷവും 20 ദിവസത്തെയും അധ്യാപന പരിചയമുണ്ട്'. 

കണ്ണൂര്‍: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ തന്നെ അയോഗ്യയാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രിയ വർഗീസ് അപ്പീൽ നൽകി. തനിക്ക് 11 വർഷത്തെ അധ്യാപന പരിചയമുണ്ടെന്നും യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ടെന്നുമാണ് വാദം. സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നും അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന്  ജഡ്ജ് ധരിച്ചുവെന്നും ഹ‍ര്‍ജിയിൽ ആരോപിക്കുന്നു. അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്നും നിയമപരമല്ലാത്ത വിധി റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്