പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും; ബെൽ വലിച്ചു പൊട്ടിച്ചു; യാത്രക്കാരായ 3 സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : Jun 30, 2026, 04:31 PM ISTUpdated : Jun 30, 2026, 06:16 PM IST
priyadarshini

Synopsis

വാക്കേറ്റത്തിന് പിന്നാലെ സ്ത്രീകള്‍ ബസിന്റെ ബെൽ വലിച്ചു പൊട്ടിച്ചു. സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കോഴിക്കോട്: കോഴിക്കോട് സുൽത്താൻബത്തേരി പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും. ബസ് മാറി കയറിയ സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. ബസ് നിർത്തണം എന്ന ആവശ്യപ്പെട്ടായിരുന്നു തർക്കം. വാക്കേറ്റത്തിന് പിന്നാലെ സ്ത്രീകള്‍ ബസിന്റെ ബെൽ വലിച്ചു പൊട്ടിച്ചു. സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവൂര്‍ റോഡിൽ നിന്നാണ് ഈ 3 സ്ത്രീകള്‍ കയറിയത്. ഇവര്‍ ബന്ധുക്കളാണെന്നാണ് അനുമാനം. ഇവര്‍ക്ക് പോകേണ്ടിയിരുന്നത് മലാപ്പറമ്പിലേക്കാണ്. വയനാട്ടിലേക്ക് പോകാൻ കോഴിക്കോട് മെഡിക്കൽ കോളേജ് കുന്നമംഗലം വഴിയാണ് പോകുന്നതെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഉടനെ ബസ് നിര്‍ത്തണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിൽ കലാശിച്ചത്. 

ടൌണ്‍ റ്റു ടൌണ്‍ ബസ് ആയതിനാൽ അടുത്ത സ്റ്റോപ്പിൽ മാത്രമേ നിര്‍ത്താൻ സാധിക്കൂ എന്ന് കണ്ടക്ടര്‍ വ്യക്തമാക്കി. വനിത കണ്ടക്ടറാണ് ബസിലുണ്ടായിരുന്നത്. സ്ത്രീകള്‍ ബഹളമുണ്ടാക്കുകയും ബസിന്‍റെ ബെല്ല് തകര്‍ക്കുകയും ചെയ്തു എന്നാണ് കണ്ടക്ടറുടെ പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ വനിത കണ്ടക്ടര്‍ പരാതി നൽകിയിട്ടുണ്ട്. സംഭവം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നരേന്ദ്ര മോദിയുടെ പടവും ലോഗോയും വെച്ചാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന മന്ത്രി, യുഡിഎഫ് സർക്കാരിന് ആർഎസ്എസ് വിധേയത്വമെന്നും എംവി ഗോവിന്ദൻ
സംസ്ഥാന സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകി, ചീഫ് സെക്രട്ടറി പദവിയിൽ നിന്നും ജയതിലക് വിരമിച്ചു; ബിശ്വനാഥ് സിൻഹ ചുമതലയേറ്റു