12:03 PM (IST) Jul 30

Malayalam News Live: വിജനവും ചെങ്കുത്തായതുമായ സ്ഥലം, കാട് വെട്ടിത്തെളിക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേരി മാലാംകുളത്ത് വിജനവും ചെങ്കുത്തായതുമായ പ്രദേശത്ത് മനുഷ്യന്‍റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി

Read Full Story
11:51 AM (IST) Jul 30

Malayalam News Live: ക്യൂ നിൽക്കുന്നതിനിടെ പണം നൽകാൻ തയ്യാറായില്ല, ബീവറേജിലെത്തിയ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ, തൈക്കാട്ടുശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

തൈക്കാട്ടുശ്ശേരി ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിലെ ഗുണ്ടാവിളയാട്ടത്തിനിടെ മദ്യം വാങ്ങാൻ വന്ന വയോധികന് ക്രൂരമർദനമേറ്റിരുന്നു.

Read Full Story
11:32 AM (IST) Jul 30

Malayalam News Live: നമ്മളും വിചാരിച്ചില്ല! എല്ലാം എണ്ണിപ്പറഞ്ഞ് ഷംസീർ, വെള്ളാപ്പള്ളി മുതൽ പയ്യന്നൂരും തളിപ്പറമ്പും വരെ പാളി; തെരഞ്ഞെടുപ്പ് തോല്‍വിയിൽ തുറന്നു പറച്ചിൽ

നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരസ്യമായി എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കർ എ എൻ ഷംസീർ

Read Full Story
11:30 AM (IST) Jul 30

Malayalam News Live: പാർലമെൻ്റിൽ എംപിയുടെ റീൽ ചിത്രീകരണം; സയനി ഘോഷിനെതിരെ വിമർശനം, നാണക്കേടെന്ന് മഹുവ മൊയ്ത്ര

പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ചെന്നാരോപിച്ച് പ്രതിഷേധം. സയനി ഘോഷ് എംപി ചിത്രീകരിച്ച റീലിനെതിരെയാണ് പ്രതിഷേധം. സയനിയെ വിമർശിച്ച് തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയും രം​ഗത്തെത്തി.

Read Full Story
11:26 AM (IST) Jul 30

Malayalam News Live: ഐഷി ഘോഷിൻ്റെ ജാമ്യമില്ല വാറന്റ് റദ്ദാക്കി; സമൻസിന് ഹാജരാകാത്തതിന് ആയിരം രൂപ പിഴ

നേരത്തെ അയച്ച സമൻസിന് ഹാജരാകാത്തതിന് ആയിരം രൂപ പിഴ ചുമത്തി. ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ ഐഷി പാട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഐഷി ഘോഷ് എകെജി സെന്ററിലുണ്ടെന്നറിഞ്ഞ് കഴിഞ്ഞ ദിവസം ദില്ലി പൊലീസിലെ രണ്ട് ഉദ്യോ​ഗസ്ഥർ മഫ്ടിയിലെത്തി അറസ്റ്റിന് ശ്രമിച്ചിരുന്നു.

Read Full Story
11:17 AM (IST) Jul 30

Malayalam News Live: റിലേഷന്‍ഷിപ്പ് നിര്‍ത്തിയതിൽ വൈരാഗ്യം, പ്രായപൂര്‍ത്തി ആവാത്ത കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; മാനന്തവാടിയിൽ യുവാവ് പിടിയില്‍

റിലേഷന്‍ഷിപ്പ് നിര്‍ത്തിയതിലുള്ള വൈരാഗ്യത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളില്‍ ശല്യം ചെയ്ത യുവാവ് പിടിയില്‍

Read Full Story
11:16 AM (IST) Jul 30

Malayalam News Live: പവർകട്ടിൻ്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് വീഡിയോ; പിഡിപി പ്രവർത്തൻ്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്

പവർകട്ടിൻ്റെ പേരിൽ മുഖ്യമന്ത്രി വിഡി സതീശനെ വിമർശിച്ച് വീഡിയോ. ആലപ്പുഴയിലെ പിഡിപി പ്രവർത്തകനായ അഹമ്മദ് കബീറിൻ്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Full Story
10:58 AM (IST) Jul 30

Malayalam News Live: നീറ്റ് പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചതിൽ ലോഹ പെല്ലറ്റും, പരിക്കേറ്റയാളിൽ നിന്ന് നീക്കിയത് നിരവധി ലോഹകഷ്ണങ്ങൾ

ഭയമില്ലാതെ ചുമതലകൾ നിർവഹിക്കാനായിരുന്നു സിആർപിഎഫ് ഡിജി ജി.പി സിങ്ങിൻ്റെ സന്ദേശം.

Read Full Story
10:44 AM (IST) Jul 30

Malayalam News Live: പുനര്‍ജനിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്, അന്വേഷണം അവസാനിപ്പിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

Read Full Story
10:28 AM (IST) Jul 30

Malayalam News Live: ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. എന്നാല്‍, ആദ്യ കുറ്റപത്രത്തിൽ ശിവശങ്കർ പ്രതിപട്ടികയിലില്ല.

Read Full Story
10:28 AM (IST) Jul 30

Malayalam News Live: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും കനത്ത പ്രഹരം ഉടനെന്നുമാണ് ട്രംപ് ഭീഷണി ഉയർത്തിയത്.

Read Full Story
10:27 AM (IST) Jul 30

Malayalam News Live: രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി എംപിമാര്‍

രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തിൽ ഉറച്ച് ബിജെപി. അമിത് ഷായ്ക്ക് എതിരെയുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബഹളം തുടരും. ലോക്സഭയിലും രാജ്യസഭയിലും ഇക്കാര്യത്തിൽ ബഹളം വെക്കാൻ ബിജെപി തീരുമാനം.

Read Full Story
10:27 AM (IST) Jul 30

Malayalam News Live: ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധം; എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസ്

ദില്ലി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന പ്രസ്താവന നടത്തിയ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. എഐവൈഎഫ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Read Full Story
10:26 AM (IST) Jul 30

Malayalam News Live: പിഎസ്‍സി കേസിൽ അന്വേഷണ സംഘം വിപുലീകരിക്കും

പി എസ് സി കേസിൽ അന്വേഷണ സംഘം വിപുലീകരിക്കും. എസ് ഐ ടിക്ക് ലഭിച്ചത് 90 പരീക്ഷകൾ സംബന്ധിച്ച പരാതികളാണ്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ അന്വേഷണത്തിന് എസ് ഐ ടി തീരുമാനിച്ചു. പി എസ് സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. ക്രമക്കേടിൽ പങ്കുള്ളവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചു. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ.

Read Full Story
10:26 AM (IST) Jul 30

Malayalam News Live: വയനാട് ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. 298 പേരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. ബാക്കി വന്ന മനുഷ്യരുടെ ഉള്ളിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല.

Read Full Story