KSEB: കെഎസ്ഇബിയിലെ പ്രശ്നം; നാളെ വീണ്ടും മന്ത്രിതല ചർച്ച

Published : May 04, 2022, 05:36 PM ISTUpdated : May 04, 2022, 05:37 PM IST
KSEB:  കെഎസ്ഇബിയിലെ പ്രശ്നം; നാളെ വീണ്ടും മന്ത്രിതല ചർച്ച

Synopsis

 നാളെ 12 മണിക്ക് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ ഊർജ്ജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും, കെ.എസ്.ഇ.ബി ചെയർമാനും, ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളും പങ്കെടുക്കും. 

തിരുവനന്തപുരം: കെ എസ് ഇ ബി ചെയ‍ർമാനും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ നാളെ വീണ്ടും മന്ത്രിതലത്തിൽ ചർച്ച നടക്കും. നാളെ 12 മണിക്ക് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ ഊർജ്ജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും, കെ.എസ്.ഇ.ബി ചെയർമാനും, ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളും പങ്കെടുക്കും. 

കെ.എസ്.ഇ.ബി. ചെയർ‍മാനെതിരെ ഓഫീസേഴ്സ് അസോസിയേഷൻ നടത്തിയ സമരത്തിനിടെ ബോർഡ് ഓഫീസിലേക്ക് തള്ളിക്കറിയ സംഘടാന നേതാക്കളെ സസ്പെന്റ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുത്തുവെങ്കിലും സ്ഥലംമാറ്റിയിരുന്നു. പ്രശ്നം പരിഹരിക്കാൻ മന്ത്രിതല ആദ്യ ചർച്ച നടത്തിയെങ്കിലും സ്ഥലമാറ്റം റദ്ദാക്കാൻ തയ്യാറായില്ല. ഇതിനെതിരെ ച‍ട്ടപ്പടി സമരം നടത്താൻ ഓഫീസേഴ്സ് അസോസിയേഷൻ തീരുമാനിച്ച ശേഷമാണ് സമരക്കാർക്കെതിരെ കെസ്മ പ്രയോഗിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനിടെയാണ് പ്രശ്ന പരിഹാരത്തിനായി വീണ്ടും നാളെ ചർച്ച നടത്തുന്നത്.

Read Also: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് (Heavy Rain) സാധ്യത. എല്ലാ ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലർട്ടാണ്. 

വർധിച്ച സൂര്യതാപത്തിന്റെ  ഫലമായുണ്ടായ അന്തരീക്ഷ മാറ്റങ്ങങ്ങൾ മൂലം കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കരയിലേക്ക് എത്തുന്നതിനാലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. ഇടുക്കി ലോവർ റേഞ്ച് മുതൽ പത്തനംതിട്ട വരെയുള്ള ഭാഗങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ രാത്രിയോടെ മഴ കനക്കാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകും. മറ്റന്നാളോടെ ഇത് ന്യൂനമർദ്ദമായി മാറിയേക്കും. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു