
തിരുവനന്തപുരം: സര്‍ക്കാരിന്‍റെ വ്യവസായ ഭൂമിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നയം ഉടനെന്ന് വ്യവസായ മന്ത്രി പി രാജീവ്. സിഡ്കോ പാര്‍ക്കുകളിലെ ഉള്‍പ്പടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ കുതിപ്പിനായി പതിറ്റാണ്ടുകൾക്ക് മുൻപേ തുടങ്ങിയ സിഡ്കോ എസ്റ്റേറ്റുകളിൽ ഭൂമിക്ക് രേഖകൾ ഒന്നും നൽകാതെ സംരംഭകരെ കബളിപ്പിക്കുന്നതിനെക്കുറിച്ച് 'സഹികെട്ട് സംരംഭകർ' എന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു. ഇതിനോടാണ് മന്ത്രിയുടെ പ്രതികരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.