
കൊച്ചി: ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടന. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്. നടീനടന്മാർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും സംഘടന അറിയിക്കുന്നു. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിർബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.
മലയാള സിനിമ മേഖലയിൽ ജോലി ചെയ്യണമെങ്കിൽ ചിത്രീകരണ വേളയിലോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സഥലത്തോ ലഹരി ഉപയോഗിക്കില്ലെന്ന് എല്ലാവരും സത്യവാങ്മൂലം നൽകേണ്ടി വരും. ഈ തീരുമാനത്തിലേക്കാണ് നിര്‍മാതാക്കളുടെ സംഘടന എത്തിയിരിക്കുന്നത്. വേതനകരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കാനാണ് നിര്‍മാതാക്കളുടെ സംഘടന ഇപ്പോള്‍ തീരുമാനിച്ചി രിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ജോലി എല്ലാവരിൽ നിന്നും ഈ സത്യവാങ്മൂലം എഴുതി വാങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam