കെ എം മാണിയുടെ ആരോഗ്യ നിലയിൽ പുരോഗതി; വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍

Published : Apr 09, 2019, 02:02 PM ISTUpdated : Apr 09, 2019, 02:16 PM IST
കെ എം മാണിയുടെ ആരോഗ്യ നിലയിൽ പുരോഗതി; വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍

Synopsis

കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. രാത്രി 8 മണിക്കൂർ മാത്രമാണ് ശ്വസിക്കാൻ വെന്റിലേറ്റർ സഹായം നൽകിയത്. ന്യുമോണിയ ഉണ്ടെങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടു

കൊച്ചി: ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. നിലവിലെ ചികിത്സ തുടരാനും തീരുമാനിച്ചു. അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. രാത്രി 8 മണിക്കൂർ മാത്രമാണ് ശ്വസിക്കാൻ വെന്റിലേറ്റർ സഹായം നൽകിയത്. ന്യുമോണിയ ഉണ്ടെങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ട് വരികയാണ്. 

ഡയാലിസിസ് നൽകിയതോടെ വൃക്കകളുടെ പ്രവർത്തനവും മെച്ചമാകുന്നുണ്ട്. വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് ഇന്ന് ആശുപത്രിയിലെത്തി കെഎം മാണിയേയും കുടുംബാംഗങ്ങളേയും കണ്ടു. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കെഎം മാണിയെ ചികിത്സിക്കുന്നത്. ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ ചികിത്സ നിലവിലെ രീതിയിൽ തുടരാനാണ് തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്