
തൊടുപുഴ: തൊടുപുഴയിൽ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പോക്സോ കേസിൽ തെളിവെടുപ്പിനായാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
എഴുവയസുകാരന്‍റെ കൊലപാതകത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾക്കെതിരായ നടപടികൾ കർശനമാക്കണമെന്നാണ് ആവശ്യപ്പെട്ട് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിൽ പ്രതി അരുൺ ആനന്ദിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു
അതേ സമയം കുട്ടിയുടെ അമ്മയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. നിലവിൽ അമ്മയും കുഞ്ഞും ഇടുക്കിയിലെ അഭയ കേന്ദ്രത്തിലാണുള്ളത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam