'മന്ത്രിയുടെ ഉറപ്പ് പാഴായി'; ട്രാക്കോ കേബിൾ ജീവനക്കാരന്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി തൊഴിലാളികൾ

Published : Nov 29, 2024, 10:20 PM IST
'മന്ത്രിയുടെ ഉറപ്പ് പാഴായി'; ട്രാക്കോ കേബിൾ ജീവനക്കാരന്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി തൊഴിലാളികൾ

Synopsis

ഇൻഫോ പാർക്കിന് ഭൂമി കൈമാറും മുൻപ് മാന്യമായ പാക്കേജ് നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇത് പാഴായി. പാക്കേജ് നൽകില്ലെന്ന് ഇന്നലെ എം ഡി ഇന്നലെ തിരുവല്ലയിലെ യോഗത്തിൽ പറഞ്ഞു. 

കൊച്ചി : ട്രാക്കോ കേബിൾസിലെ ജീവനക്കാരൻ ജീവനൊടുക്കിയതിന് പിന്നാലെ പ്രതിഷേധവുമായി തൊഴിലാളികൾ. മരിച്ച, കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗർ പി ഉണ്ണി (54) 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും ജീവനക്കാർ ആരോപിച്ചു.

ഇൻഫോ പാർക്കിന് ഭൂമി കൈമാറും മുൻപ് മാന്യമായ പാക്കേജ് നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇത് പാഴായി. പാക്കേജ് നൽകില്ലെന്ന് ഇന്നലെ എം ഡി ഇന്നലെ തിരുവല്ലയിലെ യോഗത്തിൽ പറഞ്ഞു. ഇതാണ് ഉണ്ണിക്കു കൂടുതൽ മനോവിഷമം ഉണ്ടാക്കിയതെന്നും സഹപ്രവർത്തകർ ഇനിയും ഒരുപാട് ജീവനക്കാർ ജീവൻ ഒടുക്കേണ്ടി വരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഉണ്ണിയുടെ മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു. പാക്കേജ് കിട്ടില്ലെന്ന് ഉറപ്പായപ്പോൾ ആത്മഹത്യ ചെയ്‌തുവെന്നും സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നു. 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

 11 മാസമായി ശമ്പളമില്ലെന്ന് ബന്ധുക്കൾ; ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം