
കോഴിക്കോട്: കായണ്ണയില്‍ മന്ത്രവാദിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ചാരുപറമ്പില്‍ രവിയെന്നയാള്‍ നടത്തി വന്ന സ്ഥാപനത്തിന് നേരെയാണ് പ്രതിഷേധം. ഇവിടെ പൂജകൾക്കായി എത്തിയവരെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തിനിടെ നാട്ടുകാർ മൂന്ന് വാഹനങ്ങളുടെ ചില്ല് തകർത്തു. വിശ്വാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതിയും ഇയാൾക്ക് എതിരെയുണ്ട്. മാസങ്ങൾക്ക് മുമ്പ് ഒരു കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ആരോപണങ്ങളിൽ പോലീസ് അന്വേഷണം തുടങ്ങി.