എംസി ജോസഫൈന്റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്; വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ പ്രതിഷേധം ശക്തം

By Web TeamFirst Published Jun 24, 2021, 5:58 PM IST
Highlights

ഇതിന് തൊട്ടുമുൻപ് കെഎസ്‌യു പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇവരും ജോസഫൈന്റെ കോലം കത്തിച്ചു

കൊച്ചി: പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വനിതാ കമ്മിഷൻ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ജോസഫൈന്റെ കോലവും പ്രതിഷേധക്കാർ കത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കോലം കത്തിച്ചത്.

ഇതിന് തൊട്ടുമുൻപ് കെഎസ്‌യു പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇവരും ജോസഫൈന്റെ കോലം കത്തിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർ വനിതാ കമ്മീഷൻ ആസ്ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് ഇതിന് ഇടയാക്കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!