പ്ലാവ് കരിഞ്ഞതില്‍ വിവാദം; ഷാജിമോൻ ജോർജ്ജിന്റെ സ്ഥാപനത്തിന് മുന്നിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരം, സംഘർഷം

Published : May 13, 2024, 03:00 PM IST
പ്ലാവ് കരിഞ്ഞതില്‍ വിവാദം; ഷാജിമോൻ ജോർജ്ജിന്റെ സ്ഥാപനത്തിന് മുന്നിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരം, സംഘർഷം

Synopsis

ആരുടെയോ കയ്യിൽ നിന്ന് പണം വാങ്ങി തന്റെ സ്ഥാപനത്തെ തകർക്കാനാണ് പരിസ്ഥിതി പ്രവർത്തകർ ശ്രമിക്കുന്നതെന്ന് ഷാജിമോനും കുറ്റപ്പെടുത്തി. 

കോട്ടയം: കോട്ടയം മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോൻ ജോർജിന്റെ സ്ഥാപനത്തിന് മുന്നിലെ പരിസ്ഥിതി  പ്രവർത്തകരുടെ സമരം വാക്കുതർക്കത്തിലും സംഘർഷത്തിലും കലാശിച്ചു. പ്രൊഫസർ കുസുമം ജോസഫിന്റെ നേതൃത്വത്തിൽ എത്തിയ പരിസ്ഥിതി പ്രവർത്തകരെ ഷാജിമോൻ ജോർജ്ജും സംഘവും തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മിൽ വാക്കു തർക്കം ഉണ്ടായത്. ഷാജിമോൻ ഗുണ്ടയെപ്പോലെ പെരുമാറിയെന്ന് കുസുമം ജോസഫ് ആരോപിച്ചു. ആരുടെയോ കയ്യിൽ നിന്ന് പണം വാങ്ങി തന്റെ സ്ഥാപനത്തെ തകർക്കാനാണ് പരിസ്ഥിതി പ്രവർത്തകർ ശ്രമിക്കുന്നതെന്ന് ഷാജിമോനും കുറ്റപ്പെടുത്തി. ഷാജി മോന്റെ സ്ഥാപനത്തിന് മുന്നിലെ പ്ലാവ് കരിഞ്ഞതിനെ ചൊല്ലിയുള്ള വിവാദമാണ് തെരുവ് തർക്കത്തിലേക്ക് നീണ്ടത്. 

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം