വിമാനത്തിലെ പ്രതിഷേധം; വിമാന കമ്പനിയുടെ ആഭ്യന്തര സമിതി അന്വേഷിക്കുമെന്ന് ഡിജിസിഎ

Published : Jun 14, 2022, 09:44 PM IST
വിമാനത്തിലെ പ്രതിഷേധം; വിമാന കമ്പനിയുടെ ആഭ്യന്തര സമിതി അന്വേഷിക്കുമെന്ന് ഡിജിസിഎ

Synopsis

മുൻ ജ‍ഡ്‍ജിയുടെ നേതൃത്വത്തിലുള്ള സമിതി സംഭവത്തെ കുറിച്ച്  അന്വേഷിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ; സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധം വിമാന കമ്പനിയുടെ ആഭ്യന്തര സമിതി അന്വേഷിക്കുമെന്ന് ഡിജിസിഎ. മുൻ ജ‍ഡ്‍ജിയുടെ നേതൃത്വത്തിലുള്ള സമിതി സംഭവത്തെ കുറിച്ച്  അന്വേഷിക്കുമെന്ന് ഡിജിസിഎ അരുൺ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിഷേധിച്ചവരെ 'നോ ഫ്ളൈ' പട്ടികയിൽ ഉൾപ്പെടുത്തുന്ന വിഷയം ആകും പരിശോധിക്കുക. ഇതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ സമിതി പരിശോധിക്കും. പൊലീസ് കേസ് അതിന്റെ വഴിക്ക് പോകുമെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി

ഇതിനിടെ  മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇ.പി.ജയരാജൻ ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആശുപത്രിയിലാകുമായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധശ്രമെന്ന് പ്രതിഭാഗം ചോദിച്ചു. വധശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇ.പി.ജയരാജന്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു. ജാമ്യ ഹര്‍ജിയില്‍ നാളെ വാദം നടക്കും.

വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 27 വരെ റിമാന്‍റില്‍

ഇൻഡിഗോ വിമാനത്തിൽ വച്ചുണ്ടായ സംഘർഷത്തെ കുറിച്ചുള്ള വിശദാംശങ്ങൾ  എൽഡിഎഫ് നേതാക്കളുമായി പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan).തനിക്ക് നേരെ വന്നവരെ തടയാൻ വേണ്ടി ഇപി ജയരാജൻ പ്രതിരോധം തീർക്കുകയായിരുന്നുവെന്ന് പുറത്തു വന്ന വീഡിയോയിലെ രംഗങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇടത് നേതാക്കളോട് വിശദീകരിച്ചു. 

'പിണറായി, പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ഗുണ്ടകളെ വിട്ട ആദ്യ മുഖ്യമന്ത്രി', രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു