Latest Videos

തിരുവനന്തപുരം തീരദേശത്തെ ലോക്ഡൗൺ; പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

By Web TeamFirst Published Aug 7, 2020, 2:57 PM IST
Highlights

സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം ആളുകൾ കൂടി നിന്നാണ് പ്രതിഷേധിക്കുന്നത്. ഈ മാസം 16 വരെയാണ് തീരദേശത്ത് ലോക്ഡൗൺ നീട്ടിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം. തീരദേശത്ത് ലോക്ഡൗൺ നീട്ടിയതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം ആളുകൾ കൂടി നിന്നാണ് പ്രതിഷേധിക്കുന്നത്. ഈ മാസം 16 വരെയാണ് തീരദേശത്ത് ലോക്ഡൗൺ നീട്ടിയത്. കാഞ്ഞിരംകുളം, പൂവാർ പൊലീസ് സ്ഥലത്തെത്തി ചർച്ചകൾ നടത്തുകയാണ്. 

തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളില്‍ ഈമാസം 16 വരെ ലോക്ക് ഡൗൺ കർശനമായി തുടരും. ആഗസ്റ്റ് പത്ത് മുതൽ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും നടത്താം. എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് മാത്രമേ മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളൂ. തീരദേശ സോണുകളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് ഷെഡ്യൂൾഡ് ബാങ്കുകൾക്ക് പ്രവർത്തിക്കാം. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങൾക്കും പ്രവർത്തന അനുമതിയുണ്ട്. 

click me!