ദുരിതം വിതച്ച് കനത്ത മഴ, ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിലേക്ക്

Published : Aug 07, 2020, 02:45 PM ISTUpdated : Aug 07, 2020, 02:52 PM IST
ദുരിതം വിതച്ച് കനത്ത മഴ, ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിലേക്ക്

Synopsis

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തുമെന്ന് എൻഡിആര്‍എഫ് ഡിജി അറിയിച്ചു. രണ്ട് സംഘങ്ങൾ രാജമലയിലേക്ക് ഉടൻ എത്തും. നിലവിൽ ഇവർ ഉൾപ്പെടെ ആറ് സംഘത്തെ കേരളത്തിൽ നിയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ദുരിതം വിതച്ച് മഴ. ഇടുക്കി രാജമലയിൽ ശക്തമായ മഴയിൽ മണ്ണിടി‌ഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു. 55 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 78 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തുമെന്ന് എൻഡിആര്‍എഫ് ഡിജി അറിയിച്ചു. രണ്ട് സംഘങ്ങൾ രാജമലയിലേക്ക് ഉടൻ എത്തും. നിലവിൽ ഇവർ ഉൾപ്പെടെ ആറ് സംഘത്തെ കേരളത്തിൽ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംഘത്തെ അയ്ക്കുമെന്നും എൻഡിആര്‍എഫ് ഡിജി അറിയിച്ചു. 

മൂന്നാര്‍ രാജമല ദുരന്തം; മരണം 11 ആയി, കണ്ടെത്താനുള്ളത് 55 പേരെ

മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങൾ പൂർണമായി തകർന്നുവെന്നുമാണ് വിവരം. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളിട്ട ലയങ്ങളിൽ പലതും പൂർണമായും മണ്ണിനടിയിലായി. രക്ഷാപ്രവർത്തനം സജീവമായി പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിംഗ് അടക്കം സർക്കാർ ആലോചിക്കുന്നുണ്ട്. 

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ജില്ലകളിലെ റെഡ് അലര്‍ട്ടുകളിൽ മാറ്റം

കനത്ത മഴ സംസഥാനത്ത് ദുരിതം വിതയ്ക്കുകയാണ്. അടുത്ത രണ്ട് ദിവസം കൂടി കേരളം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ഉള്‍പ്പെടെ 4 ജില്ലകളില്‍ റെഡ് അലര്‍ട്ടും, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.  ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലിയിരുത്തൽ. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്