
ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി (provocative slogans)സി പി എം പ്രകടനം(cpm march). എച്ച് സലാം എം എൽ എയുടെ(H Salam MLA) നേതൃത്വത്തിലായിരുന്നു സി പി എം പ്രകടനം. കൈവെട്ടും , കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം. എ കെ ജി സെന്‍റർ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്;'എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം '
കോഴിക്കോട്: AKG സെന്‍ററിനു നേരെ നടന്ന സ്ഫോടകവസ്തു ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്ട് നടത്തിയ മാര്‍ച്ചില്‍ കൊലവിളി പ്രസംഗവുമായി ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സലറുമായ അഡ്വ. ഒ.എം. ഭരദ്വാജ് രംഗത്ത്." ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലിൽ അല്ല ,ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം ,സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി " യെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്റർ ബോംബേറ്: യുഡിഎഫ് തള്ളിപ്പറഞ്ഞില്ല, കെപിസിസി അധ്യക്ഷൻ അക്രമികളെ ന്യായീകരിക്കുന്നു: സിപിഎം
എകെജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. സിപിഎമ്മിന്റെ സംസ്ഥാന കേന്ദ്രം ആക്രമിക്കപ്പെട്ടിട്ടും യുഡിഎഫ് തള്ളിപ്പറഞ്ഞില്ല. അക്രമികളെ ന്യായീകരിക്കുന്ന നിലപാടാണ് കെപിസിസി പ്രസിഡന്റിന്റേത്. അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പോലീസിന്റെ ഭാഗത്തു നിന്ന് അന്വേഷണം ഉണ്ടാകണം. പാർട്ടി സഖാക്കളെ പ്രകോപിപ്പിക്കാനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തുന്നു
നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. സമാധാനപരമായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തടഞ്ഞ് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ അക്രമം നടത്തുകയാണ് വലത് ശക്തികൾ ചെയ്യുന്നത്. യുഡിഎഫും ബിജെപിയും ഇടത് തീവ്രവാദികളും വർഗീയ ശക്തികളും ഒന്നിച്ച് നിന്ന് ഇതിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam