നാർക്കോട്ടിക് ജിഹാദ് വിവാദം; പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലിം ഐക്യ വേദി പ്രവർത്തകർക്കെതിരെ കേസ്

By Web TeamFirst Published Sep 13, 2021, 9:45 AM IST
Highlights

നൂറ്റമ്പതോളം പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും കണ്ടയ്മെൻ്റ് സോണിൽ ജാഥ നടത്തിയതിനുമാണ് കേസ്.

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മുസ്ലിം ഐക്യ വേദി പ്രവർത്തകർക്കെതിരെ കേസ്. നാർക്കോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നൂറ്റമ്പതോളം പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും കണ്ടയ്മെൻ്റ് സോണിൽ ജാഥ നടത്തിയതിനുമാണ് കേസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!