തോമസ് ഐസക്കിനെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള മാനനഷ്ടക്കേസ് കൊടുത്തു

By Web TeamFirst Published May 21, 2019, 6:43 PM IST
Highlights

പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യരപ്പെട്ടാണ് ശ്രീധരൻ പിള്ളയുടെ വക്കീൽ നോട്ടീസ്. സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കുന്നത് ശ്രീധരൻ പിള്ളയാണെന്ന് കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് നടപടി.

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിയമനടപടിക്ക് നോട്ടീസയച്ചു. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യരപ്പെട്ടാണ് ശ്രീധരൻ പിള്ളയുടെ വക്കീൽ നോട്ടീസ്. സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കുന്നത് ശ്രീധരൻ പിള്ളയാണെന്ന് കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് നടപടി.

വിവാദ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. നഷ്ടപരിഹാര തുക ശബരിമലയിൽ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിന് നൽകുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. തനിക്കെതിരെ വ്യക്തിഹത്യ നടത്തിയ വിവിധ വ്യക്തികൾക്കെതിരെ 11 മാനനഷ്ട കേസുകൾ നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരായി നടത്തിയ പരാമർശത്തിനെതിരെ നിയമനടപടിക്ക് ഇല്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വ്യക്തിപരമായ ആക്ഷേപമില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!