പിഎസ്‍സി പരീക്ഷാ ക്രമക്കേട്: 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്യും; ഹൈക്കോടതി കടുപ്പിച്ചതോടെ സഹകരിക്കാൻ പിഎസ്‍സി, അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും?

Published : Oct 26, 2026, 08:40 AM IST
kerala psc

Synopsis

പിഎസ്‍സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. ഹൈക്കോടതി കർശന നിലപാട് എടുത്തതോടെ അന്വേഷണത്തോട് സഹകരിക്കാൻ പിഎസ്‍സി തീരുമാനിച്ചു. ഉന്നതർ ഉൾപ്പെട്ട വൻ തട്ടിപ്പുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി വിഷയം കടുപ്പിച്ചതോടെ അന്വേഷണത്തോട് സഹകരിക്കാനാണ് പി എസ് സിയുടെ തീരുമാനം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും പൂർണ്ണമായി സഹകരിക്കാനും പി എസ് സിഅംഗങ്ങൾ തയ്യാറായേക്കുമെന്നാണ് വിവരം.

ആരോപണങ്ങൾ അതീവ ഗുരുതരം

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ പ്രമുഖ പി എസ് സി കോച്ചിംഗ് സെന്റർ തയ്യാറാക്കിയ ചോദ്യങ്ങൾ അതേപടി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ ഉൾപ്പെട്ടവരെല്ലാം ഫിഷറീസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ്. ചോദ്യപേപ്പർ തയ്യാറാക്കിയതും ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവ്വകലാശാലയിലെ അധ്യാപകരാണെന്നും, എസ് എഫ് ഐ പ്രവർത്തകർക്കും യൂണിയൻ നേതാക്കൾക്കുമായി ക്രമക്കേട് നടത്തിയെന്നും മറ്റ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലാതിരുന്നിട്ടും പി എസ് സിയിലെ ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അനധികൃതമായി നിയമനം നൽകിയെന്ന ഗുരുതരമായ വിവരവും പുറത്തുവന്നിട്ടുണ്ട്. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകളെ തുടർന്ന് അന്വേഷണവുമായി സഹകരിക്കാൻ പി എസ് സി സന്നദ്ധത പ്രകടിപ്പിച്ചതോടെ ക്രമക്കേടിൽ ഉൾപ്പെട്ട ഉന്നതർ വലയിലാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്
വൗച്ചറുകൾ പുറത്തുവിട്ട് വൈദേകം മാനേജ്‌മെൻ്റ്: 'ദീപ സാമ്പത്തിക തട്ടിപ്പ് നടത്തി, ശ്യാംജിത്ത് ശമ്പളം കൈപ്പറ്റി'