മലയാളത്തിന് പച്ചക്കൊടി കാട്ടി പിഎസ്‍സി; പരീക്ഷ മലയാളത്തിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം

Published : Sep 16, 2019, 10:36 AM ISTUpdated : Sep 16, 2019, 12:59 PM IST
മലയാളത്തിന് പച്ചക്കൊടി കാട്ടി പിഎസ്‍സി; പരീക്ഷ മലയാളത്തിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം

Synopsis

പരീക്ഷകൾ മലയാളത്തിലാക്കുന്നതിലെ പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. എല്ലാ സർവകലാശാല വൈസ് ചാൻസലർമാരുടേയും യോഗം വിളിക്കും.

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരം. മുഖ്യമന്ത്രിയും പിഎസ്സി ചെയർമാനും നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തത്വത്തിൽ ധാരണയായത്. ഇക്കാര്യത്തിലെ പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, പിഎസ്സി ആസ്ഥാനത്ത് നടക്കുന്ന സമരം തുടരുന്നതിൽ ഐക്യമലയാള പ്രസ്ഥാനം ഉച്ചക്ക് ശേഷം തീരുമാനം അറിയിക്കും.

കെഎഎസ് അടക്കമുളള പിഎസ്‌സി നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മലയാളത്തിൽ നൽകുവാനാണ് ധാരണയായിരിക്കുന്നത്. പരീക്ഷകൾ മലയാളത്തില‌ാക്കുന്നതിൽ എതിർപ്പില്ലെന്ന് പിഎസ്‍സി ചെയർമാൻ യോഗത്തില്‍ അറിയിച്ചു. മലയാളത്തിൽ പരീക്ഷ നടത്തുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കും. ചോദ്യങ്ങൾ മലയാളത്തിൽ തയ്യാറാക്കി നൽകാൻ സർവകലാശാല അധ്യാപകരെ ചുമതലപ്പെടുത്തും. എല്ലാ സർവകലാശാലകളിലെയും വിസിമാരെ ഉൾപ്പടുത്തി യോഗം വിളിക്കാനും തീരുമാനമായി. എന്നാൽ എത്രനാളുകൾക്കകം തീരുമാനം നടപ്പാക്കുമെന്ന് പിഎസ്സി വ്യക്തമാക്കിയിട്ടില്ല. തീരുമാനത്തെ സാംസ്കാരിക രംഗത്തെ പ്രമുഖർ സ്വാഗതം ചെയ്തു.

പിഎസ്സിയുടെ മലയാള വിരോധത്തിനെതിരെ കഴി‍ഞ്ഞമാസം 29 മുതലാണ് ഐക്യമലയാളപ്രസ്ഥാനം സമരം തുടങ്ങിയത്. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു സമരം. സമരത്തിന് പിന്തുണയർപ്പിച്ച രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ നിരവധി പേർ രംഗത്തെത്തി. തിരുവോണത്തിന് സാംസ്കാരിക നായകർ കേരളമാകെ ഉപവസിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെട്ടത്.

Also Read: പിഎസ്‌സി ചോദ്യപേപ്പർ മലയാളത്തിലാക്കാൻ നിർദ്ദേശം; വിജ്ഞാന ഭാഷാ നിഘണ്ടുവിനായി പ്രത്യേക സമിതി: മുഖ്യമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഎസിന്‍റെ പത്മവിഭൂഷൺ: നിലപാട് വ്യക്തമാക്കി മകൻ, പുരസ്കാരം സ്വീകരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല, പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും'
സാമുദായിക ഐക്യനീക്കത്തിന് വൻ തിരിച്ചടി, എസ്എൻഡിപിയുമായി ഐക്യം വേണ്ടെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ്; 'പ്രായോഗികമല്ലെന്ന് വിലയിരുത്തൽ'