പിഎസ്സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്

By Web TeamFirst Published Jul 29, 2021, 5:09 PM IST
Highlights

ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്.  ഉദ്യോഗാർത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി

തിരുവനന്തപുരം: പിഎസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഉദ്യോഗാർത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നിയമ വശം പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പിഎസ് സി അറിയിച്ചു. അതേ സമയം വനിത കോൺസ്റ്റബിൾ ലിസ്റ്റ് നീട്ടണം എന്ന അപേക്ഷ നാളെ പരിഗണിക്കും. 

വിധി ആശ്വാസകരമാണെന്നും എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ലാസറ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. 

കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞടുപ്പ് വേളയിൽ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സമരമായിരുന്നു ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടേത്. പ്രധാനപ്പെട്ട ആറ് ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയതോടെയാണ് അന്ന് 36 ദിവസം നീണ്ടു നിന്ന സമരം ഉദ്യോഗാര്‍ത്ഥികള്‍ അവസാനിപ്പിച്ചത്. എന്നാൽ സർക്കാർ ഈ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കാന്‍ വെറും ഒരാഴ്ച മാത്രമുള്ളപ്പോള്‍ ലാസ്റ്റ് ഗ്രേഡ‍് ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് കൂട്ടത്തോടെയെത്തി സമരം പുനരാരംഭിക്കുകയായിരുന്നു.

click me!