പിഎസ് സി നിയമനം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ ഉത്തരവിടാതെ സർക്കാർ

By Web TeamFirst Published Aug 2, 2021, 7:19 AM IST
Highlights

മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. യൂത്ത് കോൺഗ്രസും കെഎസ്‍യുവും മഹിളാ മോർച്ചയും നിയമസഭയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: പിഎസ്‍സി നിയമനം വൈകുന്ന വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടും, സർക്കാർ നിർദ്ദേശം നൽകാത്തതും പിഎസ്‍സി തീരുമാനമെടുക്കാത്തും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. നാലാം തീയതിയാണ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്. മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. യൂത്ത് കോൺഗ്രസും കെഎസ്‍യുവും മഹിളാ മോർച്ചയും നിയമസഭയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!