10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരനെ സഹായിക്കാനെന്ന് കണ്ടെത്തൽ, 90 പരീക്ഷകളെ കുറിച്ച് പരാതി; പിഎസ്‍സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യംചെയ്യും

Published : Jul 30, 2026, 10:25 AM IST
psc

Synopsis

ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്‍റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നത്. എന്തുകൊണ്ട് 10 ചോദ്യങ്ങൾ ഒഴിവാക്കി എന്ന എസ് ഐ ടിയുടെ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന കണ്ടെത്തലിലാണ്.

തിരുവനന്തപുരം: പി എസ് സി കേസിൽ അന്വേഷണ സംഘം വിപുലീകരിക്കും. എസ് ഐ ടിക്ക് ലഭിച്ചത് 90 പരീക്ഷകൾ സംബന്ധിച്ച പരാതികളാണ്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ അന്വേഷണത്തിന് എസ് ഐ ടി തീരുമാനിച്ചു. പി എസ് സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. ക്രമക്കേടിൽ പങ്കുള്ളവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചു. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ. ആസൂത്രിത ഗൂഢാലോചന നടന്നു എന്ന കണ്ടെത്തലിലാണ് എസ് ഐ ടി എത്തിനിൽക്കുന്നത്.

ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്‍റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നത്. എന്തുകൊണ്ട് 10 ചോദ്യങ്ങൾ ഒഴിവാക്കി എന്ന എസ് ഐ ടിയുടെ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന കണ്ടെത്തലിലാണ്. ഒന്നാം റാങ്കുകാരൻ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു. ഉത്തരങ്ങളിൽ 6 എണ്ണം തെറ്റിപ്പോയി. 4 എണ്ണം എഴുതിയില്ല. അതിനാൽ 10 ചോദ്യങ്ങൾ ഒഴിവാക്കി എന്നാണ് കണ്ടെത്തൽ. ഒന്നാം റാങ്ക് കിട്ടിയത് ഇടത് സംഘടനാ നേതാവിനാണ്.

അതേസമയം പിന്നോക്ക വികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്‌റ്റന്‍റ് നിയമനത്തിൽ കേസ് നിൽക്കില്ലെന്ന് എസ് ഐ ടി വിലയിരുത്തി. വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനം. കെ എ എസ് ഉൾപ്പെടെയുള്ള പരീക്ഷകൾ സംബന്ധിച്ച പരാതികൾ എസ് ഐ ടി അന്വേഷിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്ലസ് വൺ വിദ്യാര്‍ത്ഥിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
വീട്ടിൽ നിർത്തിയിട്ട ജീപ്പ് മുൻവൈരാഗ്യത്തിന്‍റെ പേരിൽ കത്തിച്ചു, പ്രതികൾ അറസ്റ്റിൽ