ഒരു മാർക്കിന്‍റെ പേരിൽ താരതമ്യം, ചോദ്യം ചെയ്തപ്പോൾ കവിളത്തടിച്ചു; 17കാരൻ ജീവനൊടുക്കിയത് അധ്യാപികയുടെ മാനസികപീഡനത്താൽ, ആത്മഹത്യാകുറിപ്പ് പുറത്ത്

Published : Jul 30, 2026, 08:35 AM IST
17 year old student ends life after alleged humiliation by teacher

Synopsis

തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസ്സുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ദില്ലി: തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസ്സുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സർക്കാർ ജൂനിയർ കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ചത്. ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 440-ൽ 434 മാർക്ക് നേടി ഈ വിദ്യാർത്ഥി ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഒരു മാർക്ക് കൂടുതൽ നേടിയ മറ്റൊരു വിദ്യാർത്ഥിയുമായി ക്ലാസ്സിൽ വെച്ച് അധ്യാപിക ഇയാളെ താരതമ്യം ചെയ്യുകയും, ഇതിനെ വിദ്യാർത്ഥി ചോദ്യം ചെയ്തപ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിക്കുകയും കവിളത്തടിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി.

അപമാനത്തെത്തുടർന്ന് വിദ്യാർത്ഥി രണ്ട് ദിവസമായി കോളേജിൽ പോയിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജീവനൊടുക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. അധ്യാപികയിൽ നിന്നുണ്ടായ അപമാനമാണ് തീരുമാനത്തിന് കാരണമെന്നും, വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ തയ്യാറാകണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. അധ്യാപികയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു.

സംഭവത്തിൽ സഹപാഠികൾ, കോളേജ് അധികൃതർ, ബന്ധുക്കൾ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്. ഈ സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056,)

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾ, ശിവശങ്കർ പ്രതി പട്ടികയില്ല
"ഈ മഴ കാണുമ്പോൾ ഭയങ്കര പേടിയാണ്"; ഉരുളെടുത്ത ഉറ്റവരുടെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടി മുണ്ടക്കൈ, ചൂരൽമല നിവാസികൾ