
കൊച്ചി: അവസാനത്തെ ആഗ്രഹപ്രകാരം പി.ടി. തോമസിന്റെ (PT Thomas) ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ ഇന്ന് എത്തിക്കുന്നു. പി.ടി. തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുളള സ്മൃതി യാത്ര ഇന്ന് രാവിലെ കൊച്ചി പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് തുടങ്ങും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ (V D Satheesan) സാന്നിധ്യത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ ചിതാഭസ്മം ഏറ്റുവാങ്ങും. 11 മണിയോടെ നേര്യമംഗലത്ത് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ ചിതാഭസ്മം ഏറ്റുവാങ്ങും. വൈകിട്ട് 4ന് ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിലെ പി.ടി. തോമസിന്റെ അമ്മയുടെ കല്ലറയില്‍ ചിതാഭസ്മം അടക്കം ചെയ്യും. പിടി തോമസിന്റെ അന്ത്യാഭിലാഷം അനുസരിച്ചാണിത്.
ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപത മാര്‍ഗ നിര്‍ദേശം നല്‍കി. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുതെന്നും പ്രാര്‍ത്ഥനാപൂര്‍വമായ നിശബ്ദത പുലര്‍ത്തണം വികാരിയച്ചനും പാരീഷ ്കൗണ്‌സിലിനും രൂപത നിര്‍ദേശം നല്‍കിയത്. തുറന്ന വാഹനത്തിലാണ് ചിതാഭസ്മം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഉപ്പുതോട് സെന്റ് തോമസ് പള്ളിയുടെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam