
കൊച്ചി: കിറ്റക്സിനെതിരെ എം എൽ എമാർ. പി ടി തോമസും പി വി ശ്രീനിജനുമാണ് കിറ്റക്സിനെതിരെ വീണ്ടും രംഗത്തെത്തിയത്. സി എസ് ആർ ഫണ്ട് ട്വന്റി 20 പാർട്ടി ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പി ടി തോമസ് എം എൽ എ ആവശ്യപ്പെട്ടു. ട്വൻറി 20 രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയാണ്. ഫണ്ട് ഉപയോഗത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സിഎസ്ആർ ഫണ്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ താൽപര്യത്തിനു വേണ്ടി ഉപയോഗിക്കാൻ പാടില്ലെന്നും കളക്ടർ വിളിച്ച യോഗത്തിൽ എം എൽ എമാർ ആവശ്യപ്പെട്ടു.
കിറ്റക്സിൽ നിരവധി നിയമലംഘനങ്ങൾ നടക്കുന്നതായി പരിശോധിച്ച ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും പിടി തോമസ് പറഞ്ഞു. എട്ട് തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി തൊഴിൽ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
സിംഗപ്പൂർ മോഡൽ റോഡുകൾ നിർമ്മിച്ചത് കമ്പനികളുടെ സ്ഥലത്തേക്കാണ്. ഭക്ഷ്യസുരക്ഷാ മാർക്കറ്റ് നിർമിച്ചത് പാടം നികത്തിയാണ്. പഞ്ചായത്ത് 13 കോടി മിച്ചം പിടിച്ചത് നിയമ നിയമലംഘനമാണെന്നും എം എൽ എമാർ നിലപാടെടുത്തു. വിശദമായ റിപ്പോർട്ട് നൽകാമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയതായി എം എൽ എമാർ പറഞ്ഞു.
കമ്പനിയുടെ പരിസ്ഥിതിപ്രശ്നം ഉൾപ്പെടെയുള്ള കാര്യത്തിൽ എം എൽ എമാർ ജില്ലാ വികസന സമിതിയിൽ പരാതി അറിയിച്ചിരുന്നു. വിവിധ വകുപ്പുകൾ നടത്തിയ പരിശോധനാ റിപ്പോർട്ട് ജനപ്രതിനിധികൾക്ക് ലഭിക്കുന്നില്ല എന്നായിരുന്നു എംഎൽഎമാർ ഉന്നയിച്ച പരാതി. ഇതേക്കുറിച്ച് ചർച്ച ചെയ്യാനാണ് കളക്ടർ എം എൽ എമാരുടെ യോഗം വിളിച്ചത്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam