'സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിൽ അട്ടിമറി, ഓഫീസ് നിയന്ത്രണം എൻഐഎ ഏറ്റെടുക്കണം': പി ടി തോമസ്

Published : Aug 26, 2020, 12:50 PM ISTUpdated : Aug 26, 2020, 12:51 PM IST
'സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിൽ അട്ടിമറി, ഓഫീസ് നിയന്ത്രണം എൻഐഎ ഏറ്റെടുക്കണം': പി ടി തോമസ്

Synopsis

'പൊളിറ്റിക്കൽ ഓഫീസിലെ ജീവനക്കാരുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ പുറത്ത് വന്നിട്ടുണ്ട്'.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കൽ ഡിപ്പാർട്ട്മെൻറിലെ തീപിടുത്തം ഗൗരവതരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണമാവശ്യമാണെന്നും  പിടി തോമസ്. പൊളിറ്റിക്കൽ ഓഫീസിലെ ജീവനക്കാരുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ പുറത്ത് വന്നിട്ടുണ്ട്. എൻഐഎ അന്വേഷണത്തിൽ തീപിടിത്തവും ഉൾപ്പെടുത്തണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. 

തീപിടുത്തം ഉണ്ടായ ഓഫീസിന്‍റെ നിയന്ത്രണം എൻഐഎ ഏറ്റെടുക്കണം. ചുമതലയിലുള്ള ഹണിയടക്കമുള്ള  ഉദ്യോഗസ്ഥരെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. തീപിടുത്തം ഉണ്ടാകുന്നതിന് മുമ്പേ ഹണി ഇക്കാര്യം പ്രവചിച്ചു. സെക്രട്ടേറിയറ്റിൽ 60% പോലും ഇ ഫയലിംഗ് പൂർത്തിയായിട്ടില്ല. സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം ഇപ്പോഴും ഫിസിക്കലായാണ്. അട്ടിമറിയുണ്ട്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പിടി തോമസ് കൂട്ടിച്ചേര്‍ത്തു. 


 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം
Malayalam News Live: സാമ്പത്തിക തട്ടിപ്പ് കേസ് - `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി