
പാലക്കാട് : പാലക്കാട് ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി. പി ടി 7 തുടർച്ചയായി ഇറങ്ങുന്നതിൻ്റെ ആശങ്കയിലാണ് നാട്ടുകാർ. പലരും തലനാരിഴയ്ക്കാണ് കാട്ടാനയിൽ നിന്ന് രക്ഷപ്പെടുന്നത്. രണ്ട് കാട്ടാനകൾക്കൊപ്പമാണ് കാട്ടാന എത്തിയത്. ഇന്നലെ രാത്രിയോടെയാണ് ആന എത്തിയത്. ഒരു കൊമ്പനും പിടിയാനയുമാണ് പി ടി സെവനൊപ്പമുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനകളെ കാട് കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വലിയ ആശങ്കയിലാണ് ജനങ്ങൾ.
പലപ്പോഴും അതിരാവിലെ ജോലിക്ക് പോകുന്നവരാണ് ആനയുടെ മുന്നിൽപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ വൈകീട്ട് ആറ് മണിയ്ക്ക് ശേഷം ഇവിടെയുള്ളവർ പുറത്തിറങ്ങാറില്ല. ഇവിടെ വച്ചാണ് രണ്ട് മാസങ്ങൾക്ക് മുമ്പ് പ്രഭാത നടത്തത്തിനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നത്. അതിനുശേഷം ഒപ്പമുണ്ടായിരുന്നവർ പ്രഭാത നടത്തം തന്നെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. അത്രമാത്രം ഭീതിയിലാണ് ജനങ്ങൾ.
Read More : വയനാട്ടിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam