സംഘർഷ സാധ്യത; മലപ്പുറം താനൂരിൽ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു

By Web TeamFirst Published May 31, 2019, 1:25 PM IST
Highlights

ഇന്നലത്തെ ആക്രമണങ്ങളുമായി ബന്ധപെട്ട് നാല് പേരെ താനൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബിജെപി പ്രവർത്തകരും രണ്ട് എസ്ഡിപിഐ പ്രവർത്തകരുമാണ് പിടിയിലായത്
 
മലപ്പുറം: മലപ്പുറം താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നു മുതൽ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി.ഇന്നലെ രാത്രി താനൂരിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നടപടി.

ഇന്നലെ താനൂരിൽ നടന്ന ബിജെപി ആഹ്ളാദ  പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് കുത്തേറ്റിരുന്നു. താനൂർ സ്വദേശി പ്രണവിനാണ് കുത്തേറ്റത്. ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടയ സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ എസ്‍ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു.

ഇന്നലത്തെ ആക്രമണങ്ങളുമായി ബന്ധപെട്ട് നാല് പേരെ താനൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബിജെപി പ്രവർത്തകരും രണ്ട് എസ്ഡിപിഐ പ്രവർത്തകരുമാണ് പിടിയിലായത്

click me!