ലക്ഷദ്വീപിലേക്ക് മദ്യമെത്തുന്നു? കരട് അബ്കാരി നയം പ്രസിദ്ധീകരിച്ചു, പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം

Published : Aug 07, 2023, 06:00 PM IST
ലക്ഷദ്വീപിലേക്ക് മദ്യമെത്തുന്നു? കരട് അബ്കാരി നയം പ്രസിദ്ധീകരിച്ചു, പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം

Synopsis

വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. കരട് ബില്ലില്‍ മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണൽ ജില്ലാ കളക്ടർ ഡോ. ആർ. ഗിരിശങ്കറാണ് ഉത്തരവിറക്കിയത്. 

കൊച്ചി: ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കാന്‍ നീക്കം. ഇതിന് മുന്നോടിയായി അബ്കാരി നിയമത്തിന്‍റെ കരട് പ്രസിദ്ധീകരിച്ചു. വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. കരട് ബില്ലില്‍ മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണൽ ജില്ലാ കളക്ടർ ഡോ. ആർ. ഗിരിശങ്കറാണ് ഉത്തരവിറക്കിയത്. 

നിലവിൽ മദ്യം നിരോധന മേഖലയാണ് ലക്ഷദ്വീപ്. ജനവാസമില്ലാത്ത അഗത്തിയിൽ നിന്ന് ഒമ്പത്‌ മൈൽ അകലെയുള്ള ടൂറിസ്റ്റ് കേന്ദ്രമായ ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മാത്രമായി ഇപ്പോൾ നിയന്ത്രണത്തോടെ മദ്യവിതരണമുണ്ട്. ഇത് ആൾപ്പാർപ്പുള്ള ദ്വീപുകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം. എക്സൈസ് കമ്മിഷണറെ നിയമിക്കൽ, എക്സൈസ് വകുപ്പ് രൂപവത്കരിക്കൽ, മദ്യനിർമാണം, സംഭരണം, വിൽപ്പന എന്നിവയ്ക്ക് ലൈസൻസ് നൽകൽ, നികുതിഘടന, വ്യാജമദ്യവിൽപ്പനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരട് ബില്ലിലുള്ളത്. വിഷയത്തില്‍ സെപ്റ്റംബർ 3 നകം പൊതുജനം അഭിപ്രായം അറിയിക്കണം.

Also Read: അനുഷയുമായുള്ള ബന്ധമെന്ത്? ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളെന്ത്?; അരുണിനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Asianet News Live

PREV
Read more Articles on
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും