വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം

Published : Nov 19, 2026, 05:42 PM IST
PUC rules

Synopsis

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി.

ദില്ലി : വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണ്ണായക മാറ്റങ്ങൾ വരുത്തി. വാഹനത്തിന്‍റെ നിലവാരം, പഴക്കം, സ്വകാര്യ വാണിജ്യ ഉപയോഗം എന്നിവ കണക്കാക്കിയാകും ഇനി സർട്ടിഫിക്കറ്റ് നൽകുക. 6 വർഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് ഇനി മുതൽ 3 വർഷത്തേക്ക് പി യു സി സർട്ടിഫിക്കറ്റ് ലഭിക്കും. ബിഎസ്-1, ബിഎസ്-2 , ബിഎസ്-3 വിഭാഗങ്ങളിൽപ്പെട്ട വാഹനങ്ങൾക്ക് ഇനി മുതൽ ഓരോ 3 മാസത്തിലും പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കണം. ബി എസ് 4 വിഭാഗത്തിലുള്ള വാഹനങ്ങൾ 6 മാസത്തിൽ പരിശോധന നടത്തണം. 2017 ഏപ്രിൽ 1-ന് മുൻപ് നിർമ്മിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ മിക്കവാറും എല്ലാ വാഹനങ്ങളും (കാർ, ബൈക്ക്, ഓട്ടോറിക്ഷ, ലോറി, ബസ്) BS-III അല്ലെങ്കിൽ അതിന് മുൻപുള്ള വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്. ഇവയ്ക്കെല്ലാം 3 മാസത്തെ കാലാവധി ബാധകമാണ്. കാലാവധി കഴിഞ്ഞ പിയുസി സർട്ടിഫിക്കറ്റുമായി വാഹനം നിരത്തിലിറക്കിയാൽ മോട്ടോർ വാഹന നിയമം സെക്ഷൻ 190(2) പ്രകാരം 10,000 രൂപ വരെ പിഴയും 3 മാസം വരെ ലൈസൻസ് സസ്പെൻഷനും ലഭിക്കാൻ സാധ്യതയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അന്ന് സന്ദർശനത്തിന് പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ ഏറ് തുടങ്ങി; ആശുപത്രിയിൽ കിടന്ന് എന്ത് ​ഗൂഢാലോചന നടത്താനാണ്?'
കൊച്ചിയിൽ ഡോക്ടറെ മർദിച്ച കേസ്; സിനിമ നടി അടക്കം പ്രതികൾക്ക് ജാമ്യം അനുവദിച്ചു