പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്: പരാതിക്കാരൻ മരിച്ച നിലയിൽ, അന്വേഷണം

Published : May 30, 2023, 01:05 PM ISTUpdated : May 30, 2023, 01:09 PM IST
പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്: പരാതിക്കാരൻ മരിച്ച നിലയിൽ, അന്വേഷണം

Synopsis

രാജേന്ദ്രന്‍ നായര്‍ക്ക് പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖ

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. 55 വയസായിരുന്നു. സമീപവാസിയുടെ കൃഷിയിടത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേന്ദ്രന്‍ നായര്‍ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാൽ 80000 രൂപ മാത്രമാണ് താൻ വായ്പ എടുത്തതെന്നായിരുന്നു രാജേന്ദ്രന്റെ വാദം. കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് മുൻ ഭരണ സമിതി ബാക്കി തുക തന്റെ പേരിൽ തട്ടിയെടുത്തതാണെന്നായിരുന്നു രാജേന്ദ്രന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'