പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളമില്ല; സെക്രട്ടേറിയറ്റിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി

Published : Mar 16, 2023, 05:21 PM ISTUpdated : Mar 16, 2023, 05:22 PM IST
പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളമില്ല; സെക്രട്ടേറിയറ്റിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി

Synopsis

പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളമില്ല,  സെക്രട്ടേറിയറ്റിംഗ് വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി 

തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളം നൽകേണ്ടെന്ന് തീരുമാനം. ജോലിയിൽ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി അടക്കം നിര്‍ദ്ദേശിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരുടെ പതിവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കീഴുദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് മേലുദ്യോഗസ്ഥരാണ്. ജോലിയിൽ വീഴ്ച വരുത്തുന്നവരുടെ വിവരങ്ങൾ അക്കൗണ്ട് സെഷനെ കൃത്യസമയത്ത് അറിയിക്കണമെന്നും അച്ചടക്ക നടപടികൾക്ക് മേലുദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധവെയ്ക്കണമെന്നുമാണ് ഉത്തരവിൽ വിശദീകരിക്കുന്നത്. 

 

 

 

PREV
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം