പുത്തൻപാലം രാജേഷും കൂട്ടാളിയും പൊലീസ് സ്റ്റേഷനിൽ ഹാജരായി

Published : Feb 20, 2023, 11:33 AM ISTUpdated : Feb 20, 2023, 03:38 PM IST
പുത്തൻപാലം രാജേഷും കൂട്ടാളിയും പൊലീസ് സ്റ്റേഷനിൽ ഹാജരായി

Synopsis

ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് മെഡിക്കൽ കോളജ് പൊലിസ് പറഞ്ഞു.

തിരുവനന്തപുരം: ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി. ഒരു മാസമായി പൊലിസ് അന്വേഷിച്ചിരുന്ന രാജേഷിന്  മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് സ്റ്റേഷനിൽ  ഹാജരായത്.

കഴിഞ്ഞ മാസം പത്തിനാണ് പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മെഡിക്കൽ കോളജ് പരിസരത്തെ ആംബുലൻസ് ഡ്രൈവർമാരെ രാജേഷ് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പൊലിസിനെ തമ്പാനൂ‍രിൽ വാഹനം ഉപേക്ഷിച്ച് രാജേഷും കൂട്ടുപ്രതിയായ സാബുവും തമിഴ്നാട്ടിലേക്ക് കടന്നു. ഒരു മാസം പൊലിസ് തപ്പിയിട്ടും കിട്ടാത്ത പ്രതിയാണ് ഇന്ന് സ്റ്റേഷനിലെത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് ശേഷം പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയാൽ ജാമ്യം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. പത്തരമണിയോടെയാണ് രാജേഷും സാബുവും സ്റ്റേഷനിലെത്തിയത്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ ഒളിവിലായിരുന്നുവെന്നാണ് പ്രതികള്‍ പറഞ്ഞത്. തലസ്ഥാനത്തെ നിരവധിക്കേസുകളിൽ പ്രതിയായിരുന്ന രാജേഷ് ഗുണ്ടാനിയമപ്രകാരവും ജയിലിൽ കിടന്നിട്ടുണ്ട്. രാജേഷിൻെറ സുഹൃത്തും മറ്റൊരു ഗുണ്ടാനേതാവുമായ ഓം പ്രകാശും വധശ്രമക്കേസിൽ ഒളിവിൽപോയിട്ടിതേവരെ പൊലിസ് പിടികൂടിയിട്ടില്ല. പ്രത്യേക സംഘം രൂപീകരിച്ച ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കയതല്ലാതെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. പാറ്റൂർ കേസിലും പൊലിസ് അന്വേഷിച്ചു നടന്ന പ്രധാന പ്രതികളായ നാലുപേ‍ർ ഹൈക്കോടതി കോടതി ഉത്തരവോടെ കോടതിയിൽ ഹാജരാവുകയായിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തൽ ചര്‍ച്ചയാക്കി രാഷ്ട്രീയ കേരളം; ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് വിഡി സതീശൻ
'ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ'; വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ