പുതുക്കാട് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ, കേസെടുത്തു

Published : Jul 28, 2024, 02:57 PM ISTUpdated : Jul 28, 2024, 03:06 PM IST
പുതുക്കാട് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ, കേസെടുത്തു

Synopsis

ആത്മഹത്യശ്രമത്തിന് പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ നേരത്തെ തന്നെ പുതുക്കാട് പൊലീസ് കേസെടുത്തിരുന്നു. 

തൃശൂർ: തൃശൂർ പുതുക്കാട് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസ്. ഒന്നര മാസം മുൻപ് ബന്ധുവിന്റെ വീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അനഘ അശോകൻ ഇന്നലെയാണ് മരിച്ചത്. ഭർത്താവ് ആനന്ദ് അനഘയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആത്മഹത്യശ്രമത്തിന് പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ നേരത്തെ തന്നെ പുതുക്കാട് പൊലീസ് കേസെടുത്തിരുന്നു. 

വിവാഹനിശ്ചയത്തിന് ശേഷം അനഘയ്ക്ക് ടെക്നോപാര്‍ക്കില്‍ ജോലി കിട്ടിയിരുന്നെങ്കിലും ആനന്ദ് അനഘയെ ജോലിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പ്രണയത്തിലായിരുന്ന ഇവർ ഈ വർഷം ജനുവരിയിൽ തന്നെ വിവാഹം കഴിച്ചിരുന്നതായും രഹസ്യ വിവാഹം നടന്നിരുന്നുവെന്ന കാര്യം ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. ഒന്നര മാസം മുൻപ് ബന്ധുവീട്ടിൽ വെച്ചായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനഘ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.
റോഡ് അപകടത്തിൽ ഇരുകാലുകളും മുറിച്ച് നീക്കേണ്ടി വന്ന യുവാവിനെ റോഡ് സൈഡിൽ ഉപേക്ഷിച്ച ഡോക്ടർക്കെതിരെ നടപടി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: പൊലീസ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകും
ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ബ്യൂറോക്രാറ്റിക് ജാഗ്രത, നടപടി പരിഹാസ്യമെന്ന് ശശി തരൂർ