ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ പഴമ ചോരാതെ ഇന്നും; ഒരു പുതുപ്പള്ളി കാഴ്ച

Published : Aug 19, 2023, 09:42 AM ISTUpdated : Aug 19, 2023, 09:48 AM IST
ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ പഴമ ചോരാതെ ഇന്നും; ഒരു പുതുപ്പള്ളി കാഴ്ച

Synopsis

പുതുപ്പള്ളിയിൽ വികസനത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളിൽ ഈ കടമുറികളും വിഷയമായി എത്തുന്നുണ്ട്

കോട്ടയം: പഴയ കേരളീയ ജീവിതം പ്രമേയമാക്കി സിനിമ എടുക്കുന്നവർക്ക് പുതുപ്പള്ളിയിൽ എത്തിയാൽ പുതിയ സെറ്റിടേണ്ടാത്ത ചില സ്ഥലങ്ങളെങ്കിലും ഉണ്ട്. അതിൽ ഏറെ പ്രധാനം ഇവിടുത്തെ ചില കെട്ടിടങ്ങളാണ്. പഴയ സത്യൻ അന്തിക്കാട് സിനിമകളെ ഓർമ്മിപ്പിക്കുന്ന ഒട്ടേറെ കെട്ടിടങ്ങളും കടമുറികളുമുണ്ട്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ പലരും അതേപടി നിലനിർത്തിയിരിക്കുകയാണ്. പുതുപ്പള്ളി കവലയിലും ഇരവിനല്ലൂരിലും തൃക്കോതമംഗലത്തുമെല്ലാം ഇത്തരം കെട്ടിടങ്ങൾ ഉണ്ട്.

പുതുപ്പള്ളി കവലയോട് ചേർന്ന് കിടക്കുന്ന പാളിയിൽ കെട്ടിടത്തിന് 150 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കെട്ടിട ഉടമയായ വിനോദ് പറയുന്നത്. കെട്ടിടത്തിന് ഇപ്പോഴും ഇരുമ്പ് ഷട്ടറുകൾ ഘടിപ്പിച്ചിട്ടില്ല. പകരം പലക പാളികളാണ് കെട്ടിടത്തിലുള്ളത്. എരവിനെല്ലൂരിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചാൽ പഴമയുടെ എടുപ്പുള്ള ഇത്തരം കടമുറികൾ നിരവധി കാണാം. 

പഴമയുടെ പ്രൗഢിയിൽ പുതുപ്പള്ളി

തൃക്കോതമംഗലം പോസ്റ്റ് ഓഫീസ് വർഷങ്ങളായി പ്രവർത്തിക്കുന്ന കെട്ടിടത്തിനും കാലത്തിന്റെ മാറ്റം സ്വാധീനിച്ചിട്ടില്ല. പഴയ കാലം അയവിറക്കി പുതിയ കാലത്തെ മനുഷ്യർ ഇറങ്ങി നടന്നു. പഴമ നിലനിർത്താൻ ഓരോരുത്തർക്കും ഓരോ കാരണവമുണ്ട്. തെരഞ്ഞെടുപ്പ് ചൂട് കത്തിനിൽക്കുമ്പോൾ പുതുപ്പള്ളിയിൽ വികസനത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളിൽ ഈ കടമുറികളും വിഷയമായി എത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം