'പോളിംഗ് ബൂത്ത് വരെ അപ്പ, ഇപ്പോൾ സർക്കാർ ഫാക്റ്റർ'; മത്സരിച്ചതും ജയിച്ചതും ഉമ്മൻ ചാണ്ടിയെന്ന് എ എ റഹീം എംപി

Published : Sep 09, 2023, 12:52 AM IST
'പോളിംഗ് ബൂത്ത് വരെ അപ്പ, ഇപ്പോൾ സർക്കാർ ഫാക്റ്റർ'; മത്സരിച്ചതും ജയിച്ചതും ഉമ്മൻ ചാണ്ടിയെന്ന് എ എ റഹീം എംപി

Synopsis

ചാണ്ടി ഉമ്മൻ പറഞ്ഞതുപോലെ 'അപ്പയുടെ പതിമൂന്നാം വിജയം'. അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും പുതുപ്പള്ളി വിജയത്തിൽ യുഡിഎഫിന് അവകാശപ്പെടാനില്ല. ആദ്യാവസാനം സഹതാപം ആളിക്കത്തിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടിയാണെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം എംപി. ചാണ്ടി ഉമ്മൻ പറഞ്ഞതുപോലെ 'അപ്പയുടെ പതിമൂന്നാം വിജയം'. അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും പുതുപ്പള്ളി വിജയത്തിൽ യുഡിഎഫിന് അവകാശപ്പെടാനില്ല. ആദ്യാവസാനം സഹതാപം ആളിക്കത്തിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.

വിജയിച്ചതിന് ശേഷം മാത്രം എൽഡിഎഫ് സർക്കാരിനെതിരായ വിധിയെന്നൊക്കെ വിളമ്പുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ അല്പത്വമാണ്. അത്തരം ഒരു രാഷ്ട്രീയ അങ്കത്തിന് നിങ്ങൾ തയ്യാറായിരുന്നെങ്കിൽ മകനു പകരം കോൺഗ്രസ് നേതാക്കളെ ആരെയെങ്കിലും നിർത്തി  ഉമ്മൻ‌ചാണ്ടി എന്ന 'പുതുപ്പള്ളി ഫാക്ടർ'നെ  മാറ്റിനിർത്തി മത്സരിക്കാൻ തയാറാകണമായിരുന്നുവെന്നും റഹീം കുറിച്ചു. 

എ എ റഹീമിന്റെ വാക്കുകൾ ഇങ്ങനെ 

മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടിയാണ്.
ശ്രീ ചാണ്ടി ഉമ്മൻ പറഞ്ഞതുപോലെ 'അപ്പയുടെ പതിമൂന്നാം വിജയം'.അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും പുതുപ്പള്ളി വിജയത്തിൽ യുഡിഎഫിന് അവകാശപ്പെടാനില്ല.ആദ്യാവസാനം സഹതാപം ആളിക്കത്തിച്ച തെരഞ്ഞെടുപ്പ്. വിജയിച്ചതിന് ശേഷം മാത്രം എൽഡിഎഫ് സർക്കാരിനെതിരായ വിധിയെന്നൊക്കെ വിളമ്പുന്നത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ അല്പത്വമാണ്.അത്തരം ഒരു രാഷ്ട്രീയ അങ്കത്തിന് നിങ്ങൾ തയ്യാറായിരുന്നെങ്കിൽ മകനു പകരം കോൺഗ്രസ്സ് നേതാക്കളെ ആരെയെങ്കിലും നിർത്തി  ഉമ്മൻ‌ചാണ്ടി എന്ന 'പുതുപ്പള്ളി ഫാക്ടർ'നെ  മാറ്റിനിർത്തി മത്സരിക്കാൻ തയ്യാറാകണമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകളും തെരഞ്ഞെടുപ്പ് പ്രചരണവും ഒന്നു തന്നെയായിരുന്നു.നാല്പതാം ദിവസം എല്ലാ ബൂത്തിലും ഉമ്മൻചാണ്ടിയുടെ ചിത്രവും പുഷ്പാർച്ചനയും;ഉമ്മൻചാണ്ടിയെ അടക്കംചെയ്ത പള്ളിയിലേക്ക് ഓർഗനൈസ്ഡ് ആയ രാഷ്ട്രീയ തീർത്ഥ യാത്രകൾ..സ്ഥാനാർഥിയുടെ അപ്പ എന്ന വൈകാരിക മന്ത്രം.ഒടുവിൽ 'രാമൻ അപ്പ'പ്രയോഗം...ഉമ്മൻചാണ്ടിയുടെ മകനും മകളും കുടുംബാംഗങ്ങളും സ്‌ക്രീനിൽ എയർ ടൈം കീപ്പ് ചെയ്തു. ഇതൊക്കെയായിരുന്നു കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ.. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.എന്നാൽ പ്രചരണകാലത്ത് ഒരു രാഷ്ട്രീയ വാചകം പോലും പറയാതെ , "അപ്പ" എന്ന വികാരത്തിന്റെ ചിലവിൽ മാത്രം വിജയിച്ചു വന്നിട്ട് രാഷ്ട്രീയ നേട്ടമാണെന്ന് വീമ്പ് പറയരുത്.
പോളിംഗ് ബൂത്ത് വരെ  "അപ്പ "  എന്ന ഫാക്ടർ,ഇപ്പോൾ സർക്കാർ ഫാക്റ്ററും പറയുന്നത് ഒട്ടും യുക്തിസഹമല്ല.

ഇത്തവണ തോറ്റത് ജില്ലാ പ്രസിഡൻ്റ്, 2021ൽ മുൻ ജില്ലാ പ്രസിഡൻ്റ്; പ്രബലരെ ഇറക്കിയിട്ടും ക്ലച്ച് പിടിക്കാതെ ബിജെപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി
ഗണേഷ് മാപ്പ് പറയണമെന്ന് വി ഡി, ഭാഷ ഭീഷണിയുടേതെന്ന് കെ സി ജോസഫ്; പ്രതികരിക്കാതെ സണ്ണിജോസഫ്, ഉമ്മൻചാണ്ടി ഇപ്പോഴില്ലെന്ന് ചെന്നിത്തല