പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

Published : Aug 16, 2023, 01:09 PM IST
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

Synopsis

തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങൾക്ക് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ജെയ്ക് ആവശ്യപ്പെട്ടു.

കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങൾക്ക് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ജെയ്ക് ആവശ്യപ്പെട്ടു. വ്യക്തി അധിക്ഷേപം നടത്തുന്നതിനോട് ഒട്ടും യോജിപ്പില്ലെന്ന് ചാണ്ടി ഉമ്മനും ലിജിൻ ലാലും പ്രതികരിച്ചു. 

രാവിലെ മണർകാടുള്ള വീട്ടിൽ നിന്നും കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ജെയ്ക് ആദ്യം എത്തിയത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ നൽകി. എം വി ഗോവിന്ദൻ, ഇപി ജയരാജൻ, വിഎൻ വാസവൻ അടക്കം മുതിർന്ന നേതാക്കൾക്ക് ഒപ്പം പ്രകടനമായി കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വരണാധികാരിയുടെ ഓഫീസിലെത്തി. നാല് സെറ്റ് പത്രികകൾ സമർപ്പിച്ചു. സ്വത്ത് ഉയർത്തി നടത്തുന്ന വ്യക്തി അധിക്ഷേപങ്ങളോടുള്ള എതിർപ്പും ജെയ്ക് പരസ്യമാക്കി. ഇത്തരം പ്രചാരണ രീതിയോടെ യോജിപ്പില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍റെ മറുപടി. 

'കാലിനടിയിൽ ചവിട്ടിയരക്കുന്ന പുല്ലിന്റെ വിലപോലും കോൺ​ഗ്രസ് സൈബർ പ്രചാരണങ്ങൾക്ക് നൽകേണ്ട'

പുതുപ്പള്ളി പഞ്ചായത്തിലായിരുന്നു ചാണ്ടിയുടെ വീട് കയറിയുള്ള പ്രചാരണം. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ അയർക്കുന്നം പഞ്ചായത്തിലാണ് വോട്ട് ചോദിച്ചിറങ്ങിയത്. ചാണ്ടി ഉമ്മനും ലിജിൻ ലാലും നാളെ പത്രിക സമർപ്പിക്കും. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ