താക്കോൽ ചതിച്ചാശാനേ...സ്ട്രോങ് റൂം താക്കോലുകൾ മാറി, പുതുപ്പള്ളി വോട്ടെണ്ണല്‍ വൈകി

Published : Sep 08, 2023, 08:13 AM ISTUpdated : Sep 08, 2023, 08:31 AM IST
താക്കോൽ ചതിച്ചാശാനേ...സ്ട്രോങ് റൂം താക്കോലുകൾ മാറി, പുതുപ്പള്ളി വോട്ടെണ്ണല്‍ വൈകി

Synopsis

എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ ഇതുവരെയും ആരംഭിച്ചിട്ടില്ല. 

കോട്ടയം :  പുതുപ്പള്ളിയിൽ എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ വൈകി. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂം താക്കോലുകൾ മാറിയതാണ് വോട്ടെണ്ണല്‍ വൈകാൻ കാരണം. എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ എട്ടേകാലോടെയാണ് ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണിയത്. പോസ്റ്റൽ വോട്ടുകളിൽ ചാണ്ടി ഉമ്മൻ മുന്നിലാണ്. പത്ത് വോട്ടുകളിൽ ഏഴെണ്ണം ചാണ്ടിക്കും 3 വോട്ടുകൾ ജെയ്ക്ക് സി തോമസിനും ലഭിച്ചു. 

നെഞ്ചിടിപ്പോടെ പുതുപ്പള്ളി, വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം പോസ്റ്റൽ വോട്ടുകൾ; സൂചനകൾ അറിയാം

 

ആകെ 20 മേശകളാണ് വോട്ടെണ്ണലിന് സജീകരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ്  യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫല സൂചന കിട്ടും. കടുന്ന മത്സരം നടന്ന 2021 പോലും ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ൽ താഴെ പിടിച്ചുനിർത്തിയാൽ ഇടതുമുന്നണിക്കും പ്രതീക്ഷ നിലനിർത്താം. 

പുതുപ്പള്ളിയുടെ മനസറിയാം, തെരഞ്ഞെടുപ്പ് ഫലം തത്സമയം 

asianet news

 

 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും