പുതുവൈപ്പ് എൽപിജി ടെർമിനൽ: പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്നുമുതല്‍ പ്രതിഷേധം

Published : Dec 18, 2019, 07:07 AM IST
പുതുവൈപ്പ് എൽപിജി ടെർമിനൽ: പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്നുമുതല്‍ പ്രതിഷേധം

Synopsis

പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടര വർഷമായി മുടങ്ങിക്കിടന്നിരുന്ന ടെർമിനൽ നിര്‍മാണം തിങ്കളാഴ്ചയാണ് വീണ്ടും തുടങ്ങിയത്.

കൊച്ചി: എറണാകുളം പുതുവൈപ്പ് എൽപിജി ടെർമിനൽ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ ഇന്ന് മുതൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കും. ടെർമിനൽ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.

പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടര വർഷമായി മുടങ്ങിക്കിടന്നിരുന്ന ടെർമിനൽ നിര്‍മാണം തിങ്കളാഴ്ചയാണ് വീണ്ടും തുടങ്ങിയത്. നിർമ്മാണ സ്ഥലത്തിന് ചുറ്റും ബാരിക്കേഡ് തീർത്തിരിക്കുകയാണ്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ശനിയാഴ്ച മാർച്ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൻ എം രാജുവിന് ആന്‍റോ ആന്‍റണിയുടെ മറുപടി; 'ചോദിച്ചപ്പോൾ വാങ്ങിയ പണം തിരികെ നൽകി, 2 കോടിയെക്കുറിച്ച് അറിയില്ല'
അവയവമാറ്റ ചികിത്സയ്ക്ക് ആശ്വാസമാകും, ചിലവ് മൂന്നിലൊന്നായി കുറയുമെന്ന് പ്രതീക്ഷ; രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയ്ക്ക് തറക്കല്ലിട്ട് മുഖ്യമന്ത്രി