100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍, മുഹമ്മദ് ജാസില്‍ എന്നിവരാണ് പിടിയിലായത്

മലപ്പുറം: 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ് ജാസില്‍ (41) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും തിരൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് രാവിലെ കുറ്റിപ്പുറം കണ്ണംകുളത്ത് വച്ചാണ് പ്രതികള്‍ പിടിയിലായത്. ബെം​ഗളൂരുവില്‍ നിന്ന് പ്രദേശത്ത് വില്‍പനയ്ക്കായി എത്തിച്ച ലഹരിയാണ് പിടികൂടിയത്.

YouTube video player