
ദില്ലി: രാജ്യസഭയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി മുസ്ലിംലീഗ് അംഗം പി വി അബ്ദുൾ വഹാബ്. നൈപുണ്യ വികസനത്തിനായി മന്ത്രിയും കേന്ദ്ര സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ നല്ലതാണെന്ന് അബ്ദുൾ വഹാബ് പറഞ്ഞു. എന്നാൽ നൈപുണ്യ വികസനത്തിന് ധനമന്ത്രാലയം കൂടുതൽ പണം നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരൻ ദില്ലിയിൽ കേരളത്തിൻറെ അംബാസഡറാണെങ്കിലും കേരളത്തിൽ എത്തുമ്പോൾ പല പ്രശ്നങ്ങളുമുണ്ടാക്കുന്നതായി കാണുന്നുവെന്ന പരാമർശവും വഹാബ് നടത്തി. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് വി മുരളീധരൻറെ ശ്രമമെന്ന് ധനവിനിയോഗ ബില്ലിൻറെ ചർച്ചയിൽ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam