അൻവറിന് നിർണായകം, മിച്ചഭൂമി തിരിച്ചുപിടിക്കാൻ എന്ത് നടപടി സ്വീകരിച്ചു? ഹൈക്കോടതിയിൽ സർക്കാർ ഇന്ന് മറുപടി നൽകണം

Published : Jul 19, 2023, 01:13 AM ISTUpdated : Jul 19, 2023, 11:51 PM IST
അൻവറിന് നിർണായകം, മിച്ചഭൂമി തിരിച്ചുപിടിക്കാൻ എന്ത് നടപടി സ്വീകരിച്ചു? ഹൈക്കോടതിയിൽ സർക്കാർ ഇന്ന് മറുപടി നൽകണം

Synopsis

മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോഓർഡിനേറ്റർ കെ വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജി ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

കൊച്ചി: പി വി അൻവർ എം എൽ എക്കെതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എം എൽ എയും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവുപ്രകാരം സ്വീകരിച്ച നടപടികൾ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കേണ്ടിവരും. ഇക്കാര്യം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യംതള്ളി ആയിരുന്നു നിർദ്ദേശം.

മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോഓർഡിനേറ്റർ കെ വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജി ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2021 ലും 2022 ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി എത്തിയത്.

നടുറോഡിൽ രാത്രി നടുക്കുന്ന ആക്രമണം, ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നു; നടുങ്ങി കായംകുളം

പി വി അൻവറിനെതിരായ കേസും വിശദാംശങ്ങളും

മലപ്പുറത്തെ വിവരാവകാശപ്രരവർത്തകനായ കെവി ഷാജി സമർപ്പിച്ച കോടതിയലക്ഷ്യ ഹ‍ർജിയിലാണ് നടപടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ അൻവറിനും കുടുംബത്തിനും 226.82 ഏക്കർ ഭൂമി സ്വന്തമായി ഉണ്ടെന്നായിരുന്നു കാണിച്ചത്. എന്നാൽ ഇത് സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് അൻവർ തിരുത്തിയെങ്കിലും പരിശോധനയിൽ 22 ഏക്കറിലധികം ഭൂമി അൻവറിനും കുടുംബത്തിന്‍റെയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റ് ജില്ലകളിൽകൂടി ഭൂമി ഉണ്ടെന്നും ഇത്കൂടി പരിശോധിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. 2017ലാണ് സംസ്ഥാന ലാന്‍റ് ബോ‍ര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് ബോർഡ് ചെയർമാനും  പിവി അൻവറും കുടുംബവും കൈവശവെച്ച  മിച്ച ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിർദ്ദശം നൽകിയത്. എന്നാൽ സർക്കാർ നടപടികൾ സ്വീകരിക്കാതിരുന്നതോടെ  2022 ജനുവരി 13 ന്  വീണ്ടും അഞ്ച് മാസം സാവകാശം നൽകി. തുടർന്നും സർക്കാറിന്‍റെ മെല്ലെപ്പോക്ക് തുടർന്നതോടെയാണ് കോടതി നിലപാട് കർശനമാക്കിയത്. 

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ