'ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും'; സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ

Published : Feb 26, 2025, 08:49 AM ISTUpdated : Feb 26, 2025, 08:56 AM IST
'ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും'; സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ

Synopsis

എന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് പി വി അൻവറിന്‍റെ ഭീഷണി.

മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎൽഎ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കുമെന്നാണ് പി വി അൻവർ പ്രസംഗത്തിൽ പറഞ്ഞത്.

ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിലെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീര്‍ത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്. ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പി വി അൻവര്‍ കൂട്ടിച്ചേർത്തു.

Also Read: അരുംകൊലയ്ക്കിടെ ബാറിൽ മദ്യപാനം! 4 പേരെ തലക്കടിച്ച് വീഴ്ത്തിയ ശേഷം എത്തി, ഫോൺ സെർച്ച് ഹിസ്റ്ററി പരിശോധിക്കും

PREV
Read more Articles on
click me!

Recommended Stories

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം