കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളിക്കുന്നതാണോ കേരളത്തില്‍ നടപ്പാക്കുന്ന സ്ത്രീ സുരക്ഷ; പിവി അന്‍വര്‍

Published : Jan 21, 2025, 04:11 PM IST
കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളിക്കുന്നതാണോ കേരളത്തില്‍ നടപ്പാക്കുന്ന സ്ത്രീ സുരക്ഷ; പിവി അന്‍വര്‍

Synopsis

കലാരാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് മുന്‍ എം എല്‍ എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വര്‍.

മലപ്പുറം: കൂത്താട്ടുകുളം നഗരസഭയിൽ സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് മുന്‍ എം എല്‍ എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വര്‍. ഫേസ്ബുക്കിലൂടെയാണ് പി വി അന്‍വറിന്റെ രൂക്ഷ വിമര്‍നം. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാർഷ്ട്യത്തിന്റേതാണെന്നും പി വി അന്‍വര്‍.

പി വി അന്‍വറിന്റെ പോസ്റ്റ് : 

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം :

'കൂത്താട്ടുകുളം നഗരസഭയിൽ സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണ്.സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാർഷ്ട്യത്തിന്റേതാണ്.
 
കലാ രാജുവിനെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത് മർദിച്ച് ഒരു വാഹനത്തിൽ കടത്തിക്കൊണ്ടുപോകുന്നത് പോലീസിന് നോക്കിനിൽക്കേണ്ടി വന്നു. കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയർത്തുന്നതാണോ കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സ്ത്രീ സുരക്ഷിതത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേവലം ഒരു അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള ശേശി പോലും ഇടതു പക്ഷത്തിന് നഷ്ടമായി എന്നതാണ് നാം മനസിലാക്കേണ്ടത്'.
- പി വി അന്‍വര്‍

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയ‍ർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി കല രാജുവിൻ്റെ മകൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. 

'അൻവറിന്‍റെ തറവാട്ടുസ്വത്തല്ല തൃണമൂൽ കോൺഗ്രസ്'; പിവി അൻവറിനെതിരെ പൊട്ടിത്തെറിച്ച് ടിഎംസി സംസ്ഥാന പ്രസിഡന്‍റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന